SignIn
Kerala Kaumudi Online
Sunday, 05 December 2021 10.42 AM IST

ബി ജെ പി നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ, ചോദ്യം ചെയ്യലിൽ  ലക്ഷ്യവും പുറത്ത് 

sandeep-g-warrior-

പാലക്കാട് : ബി ജെ പി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ ആൾ പൊലീസ് പിടിയിലായി. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പളളിക്കുന്ന് സദേശി യൂസഫാണ് പിടിയിലായത്. വീട്ടിൽ നിന്നും റബർ ഷീറ്റ് മോഷ്ടിക്കുന്നതിനാണ് കയറിയതെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് വാഹനം കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ കടന്ന് കളയുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ മുഖം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ചിത്രം സഹിതം സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, SANDEEP G WARRIOR, FACEBOOK POST, BJP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.