ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ മാനാടിന് തമിഴ് നാട്ടിൽ ആദ്യ ദിനം ലഭിച്ചത് എട്ടരകോടി.
ചിമ്പു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ടൈം ട്രാവൽ വിഷയമായ ചിത്രം ഫാന്റസി ത്രില്ലറാണ്.
ചിമ്പു- എസ്. ജെ സൂര്യ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ കരുത്ത്.
അബ്ദുൾ ഖാലിഖ് എന്ന യുവാവിന്റെ വേഷമാണ് ചിമ്പുവിന്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. കല്യാണിയുടെയും മികച്ച പ്രകടനമാണ് ചിത്രത്തിൽ.
എസ്. എ ചന്ദ്രശേഖർ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആഖാസ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയേൽ ആനിപോപ്പ, രവികാന്ത് എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |