SignIn
Kerala Kaumudi Online
Friday, 19 April 2024 10.13 PM IST

പരസ്പരം ഒറ്റി കാരവൻ ഉടമകൾ, തക്കംപാർത്ത് മോട്ടോർ വാഹനവകുപ്പ്

caravan

കോട്ടയം: കൊവിഡിന് ശേഷം സജീവമായ സിനിമാ ലൊക്കേഷനുകളിൽ കാരവനുകൾ അവിഭാജ്യഘടകമായപ്പോൾ, ഉടമകളുടെ പരസ്പരമുള്ള പാര ഗുണമായത് മോട്ടോർവാഹനവകുപ്പിന്. താരങ്ങൾക്ക് വിശ്രമിക്കാനും മേക്കപ്പ് അവശ്യങ്ങൾക്കുമായി ലോക്കേഷനുകളിൽ വാടകയ്ക്ക് എടുക്കുന്ന കാരവനുകൾ മിക്കതും ചട്ടങ്ങൾ പാലിക്കാത്തതാണ്. ഉടമകൾ മോട്ടോർ വാഹനവകുപ്പിന് പരസ്പരം പരാതി നൽകി കസ്റ്റഡിയിലെടുപ്പിച്ച് പിഴയീടാക്കിക്കുകയാണ് പുതിയ രീതി. ഷൂട്ടിംഗ് മുടുങ്ങുന്നത് മൂലം പെട്ടുപോകുന്നത് സിനിമാ നിർമാതാക്കളാണ്.

ലൊക്കേഷനുകളിൽ ഉപയോഗിക്കാനായി കാരവനുകൾ വാടകയ്ക്ക് നൽകുന്ന സംഘം സംസ്ഥാനത്ത് സജീവമാണ്. രൂപമാറ്റം വരുത്തിയാണ് കാരവനുകളാക്കുന്നത്. എന്നാൽ,​ ഭൂരിഭാഗവും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാറില്ല. നിയപ്രകാരമുള്ള വാഹനമേതെന്ന് പലപ്പോഴും തിരക്കി ഉറപ്പാക്കാൻ സിനിമാ നിർമാണ കമ്പനികൾക്കും കഴിയാറില്ല. കാരവൻ ഉടമകൾ തമ്മിലുള്ള കുടിപ്പകയിൽ പരസ്പരം ഒറ്റും. മോട്ടോർവാഹനവകുപ്പ് ലൊക്കേഷനിൽ പരിശോധന നടത്തി വാഹനം പിടിച്ചെടുത്ത് പിഴയീടാക്കും. പിഴ നൽകേണ്ടത് ഉടമയാണെങ്കിലും ഷൂട്ടിംഗ് മുടങ്ങി നഷ്ടമുണ്ടാകുന്നത് നിർമാതാവിനാണ്.

 പോര് കൂടി

കോട്ടയം, മൂന്നാർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് പരസ്പര പരാതികളെ തുടർന്ന് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് കാരവനുകൾക്ക് മോട്ടോർവാഹനവകുപ്പ് പലതവണ പിഴയീടാക്കിയിട്ടുണ്ട്. ജില്ലയിലെ ഒരു ലൊക്കേഷനിൽ കാരവാന്റെ ചിത്രമടക്കം അയച്ചു നൽകാൻ ചാരൻമാരെ നിയോഗിച്ചത് കണ്ടെത്തിയെന്ന് ചലച്ചിത്ര പ്രവർത്തകർ പറയുന്നു. അത്രയ്ക്കുണ്ട് വൈര്യത്തിന്റെ ആഴം.

 വൻ സംഘങ്ങൾ

ലക്ഷങ്ങൾ മുടക്കിയാണ് വാഹനം കാരവനാക്കുന്നത്. സ്വകാര്യ ആവശ്യങ്ങൾക്കായി അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിന്നീട് രൂപമാറ്റം ചെയ്യുകയാണ്. ലൊക്കേഷനിലേയ്ക്ക് മാത്രമായി രൂപപ്പെടുത്തുന്ന കാരവനുകളാണ് ഏറെയും. സ്വകാര്യ രജിസ്ട്രേഷനിലുള്ള കാരവൻ വാടകയ്ക്ക് കൊടുക്കുന്നതും നിയമ വിരുദ്ധമാണ്.

പ്രധാന തട്ടിപ്പുകൾ

 അനുവാദം തേടാതെ രൂപമാറ്റം

 ആഡംബര തുക വെട്ടിക്കും

 നിയമാനുസൃത പെർമിറ്റ് ലംഘനം

'' കൃത്യമായി വാടക നിശ്ചയിച്ച് ഷൂട്ടിംഗ് ആവശ്യമുള്ള ദിവസത്തേയ്ക്കാണ് കാരവൻ എടുക്കുന്നത്. പക്ഷേ, ഉടമകൾ തമ്മിലുള്ള പ്രശ്നത്തിൽ ബലിയാടാകുന്നത് ഞങ്ങളാണ്. പരിശോധനയിൽ ഷൂട്ടിംഗ് പലപ്പോഴും മുടങ്ങുന്നു''

-ചലച്ചിത്ര പ്രവർത്തകർ

വിട്ടുവീഴ്ചയില്ല

'' നിയമ ലംഘത്തിലൂടെ സർക്കാരിന് ലഭിക്കേണ്ട പണമാണ് നഷ്ടമാകുന്നത്. വിവരമറിഞ്ഞാൽ ആ നിമിഷം പരിശോധന നടത്തി പിഴയീടാക്കും. വിട്ടുവീഴ്ചയില്ല ''

- ടോജോ എം.തോമസ്, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CARAVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.