SignIn
Kerala Kaumudi Online
Thursday, 25 April 2024 7.35 PM IST

നീയേ എൻ തായേ.... രാജസദസിലെ കച്ചേരിയുമായി മരക്കാറിലെ പുതിയ ഗാനം പുറത്ത്

kk

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. കോഴിക്കോട് സാമൂതിരിയുടെ രാജസദസില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറക്കിയത്. സാമൂതിരിയായി നെടുമുടി വേണുവാണ് എത്തുന്നത്. മോഹൻലാൽ, കീർത്തി സുരേഷ്, അർജുൻ, സുനിൽ ഷെട്ടി എന്നിവരും വീഡിയോയിൽ ഉണ്ട്.

നീയേ എന്‍ തായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്. സംഗീതം നൽകിയിരിക്കുന്നത്. റോണി റാഫേല്‍. ഹരിശങ്കറും രേഷ്‍മ രാഘവേന്ദ്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഡിസംബര്‍ 2നാണ് മരക്കാർ തിയേറ്റർ റിലീസായി എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . റോയ് സിജെ, സന്തോഷ് ടി. കുരുവിള എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് സാബു സിറിള്‍ ആണ്. ഛായാഗ്രഹണം തിരു, എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍. പ്രിയദര്‍ശനൊപ്പം അനി ഐ വി. ശശിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരത്തിയിരിക്കുന്നത്.

ആദ്യം ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം സര്‍ക്കാര്‍ ഇടപെടലിനും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം തിയേറ്ററുകളിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAKKAR, MARAKKAR LYRICAL VIDEO, MOHANLAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.