SignIn
Kerala Kaumudi Online
Saturday, 20 April 2024 6.53 AM IST

പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ ബി.ജെ.പി ധർണ

bjp-parassala

പാറശാല: പൊളിക്കാൻ മാറ്റിയിട്ടിരുന്ന പഴയ ഓർഡിനറി ബസ് സൂപ്പർ ഫാസ്റ്റാക്കി ഓടിച്ച നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കെ.എസ്.ആർ.ടി.സി പാറശാല ഡിപ്പോയ്ക്ക് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യാത്രക്കാരുടെ സുരക്ഷ വകവയ്ക്കാതെ കൊള്ളലാഭത്തിന് വേണ്ടി ആലുവ വരെ സർവീസ് നടത്തിയവർക്കും പെർമിറ്റില്ലാത്ത ബസിനെ സൂപ്പർ ഫാസ്റ്റാക്കി ഓടിച്ച നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എ.ടി.ഒയ്ക്ക് നിവേദനം നൽകി.

ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, മണ്ഡലം സെക്രട്ടറിമാരായ മഞ്ചവിളാകം ഹരി, മണവാരി രതീഷ്, നെടിയാംകോട് അജയൻ, മഹിളാമോർച്ച നേതാവ് മഞ്ജു, ബി.ജെ.പി പാറശാല നിയോജക മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷൻ രതീഷ് കൃഷ്ണ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ ജി.എസ്. ബിനു, ഓംകാർ ബിജു, വാർഡ് മെമ്പർ ചെറിയകൊല്ല പ്രദീപ്, എസ്.സി മോർച്ച ജില്ലാ സെക്രട്ടറി മോഹൻറോയ്, ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റുമാരായ നാഗരാജ്, സതീഷ്‌കുമാർ, ഐങ്കാമം സുരേഷ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, DARNA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.