കറുകച്ചാൽ: കറുകച്ചാൽ, ചിറക്കടവ്, വാഴൂർ, കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ പഞ്ചായത്തുകൾ ഒ.ഡി.എഫ് പ്ലസ് പദവി നേടിയതോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്തിനും ഒ.ഡി.എഫ് പ്ലസ് . പദവി പ്രഖ്യാപനം ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡനറ് മുകേഷ് കെ. മണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി. ആർ ശ്രീകുമാർ, കെ. എസ് റംലബീഗം, ശ്രീജിഷ കിരൺ, ബീന നൗഷാദ്, വി. പി റെജി, റ്റി. എസ് ശ്രീജിത്ത്, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |