SignIn
Kerala Kaumudi Online
Friday, 19 April 2024 6.29 PM IST

തെക്കേക്കര പഞ്ചായത്ത് ഓഫീസിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചു

a

മാവേലിക്കര: ഭരണഘടനാ ദിനത്തിൽ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫീസിൽ മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു. പ്രതിമ അനാച്ഛാദനം പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ അധ്യക്ഷയായി. ജയശ്രീ ശിവരാമൻ, എം.കെ സുധീർ, സലീന വിനോദ്, ജി.വിജയകുമാർ, ആർ.ജയരാജൻ, ബിന്ദു ചന്ദ്രഭാനു, ജി.ശ്രീലേഖ, ഗീതമുരളി, ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, കെ.റെജി, രമണി ഉണ്ണികൃഷ്ണൻ, ശ്രീകല വിനോദ് എന്നിവർ സംസാരിച്ചു. പി.അജിത്ത് സ്വാഗതവും എ.കെ.സിനി നന്ദിയും പറഞ്ഞു.
ഇന്ത്യക്കകത്തും പുറത്തുമായി ഒരു ലക്ഷം ഗാന്ധി പ്രതിമകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഡോ.ബിജു ജോസഫാണ് പ്രതിമയുടെ ശിൽപി. ബിജു ജോസഫിന്റെ 2405ാമത്തെ ഗാന്ധി പ്രതിമയാണ് തെക്കേക്കരയിൽ സ്ഥാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.