ബെർലിൻ:ജർമ്മനിയിൽ കൊവിഡ് മരണം ഒരു ലക്ഷം കടന്നു. വേൾഡ് ഒ മീറ്റർ റിപ്പോർട്ടുകൾ പ്രകാരം ആകെ മരണം വരെ 100,796 ആയി. യൂറോപ്പിൽ മുമ്പ് റഷ്യ, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് ഒരു ലക്ഷത്തിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ജർമ്മനിയിൽ 5,623,047 കൊവിഡ് ബാധിതരുണ്ട്.
കിഴക്ക് - തെക്ക് ജർമ്മനികളിലെ ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നും അതിനാൽ വേണ്ട മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ മരണസംഖ്യ ഉയരുമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.ജർമ്മനിയിൽ ഇതുവരെ 68.1 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |