SignIn
Kerala Kaumudi Online
Thursday, 25 April 2024 2.13 AM IST

ആരാധകന് ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് സൂപ്പർതാരം റോക്ക്

truck

വാഷിംഗ്ടൺ: ആരാധകന് തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റർ ട്രക്ക് സമ്മാനിച്ച് ഹോളിവുഡ് സൂപ്പർതാരം റോക്കെന്ന ഡ്വൈൻ ജോൺസൻ. അമേരിക്കൻ നേവിയിൽ ഉദ്യോഗസ്ഥനായ ഓസ്കർ റോഡ്രിഗസിനാണ് ഡ്വൈൻ ട്രക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദർശനം ആരാധകർക്കായി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഓസ്കറിന് ട്രക്ക് സമ്മാനിച്ചത്.

പ്രദർശനത്തിന് തിരഞ്ഞെടുത്ത ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതിൽ നിന്ന് ഏറ്റവും അർഹനായ വ്യക്തിക്കാണ് ട്രക്ക് സമ്മാനിച്ചതെന്ന് റോക്ക് പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഓസ്കറിന് ട്രക്ക് സമ്മാനിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. അപ്രതീക്ഷിതമായി ട്രക്ക് ലഭിച്ച സന്തോഷത്തിൽ വികാരധീനനാകുന്ന ഓസ്കറിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തിൽ ഉപയോഗിക്കുന്ന പോർഷെ ടൈകാൻ നൽകാനായിരുന്നു ആലോചന. എന്നാൽ, പോർഷെ വിസമ്മതിച്ചതിനെ തുടർന്നാണ് തന്റെ വാഹനം നൽകാൻ തീരുമാനിച്ചതെന്ന് റോക്ക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, TRUCK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.