വാഷിംഗ്ടൺ: താങ്ക്സ്ഗിവിംഗ് ദിനത്തിൽ തന്റെ ഭർത്താവും അമേരിക്കൻ ഗായകനും ഹോളിവുഡ് നടനുമായ നിക് ജോനസുമായുള്ള ചിത്രം നടി പ്രിയങ്ക ചോപ്ര പങ്കുവച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതോടെ വിവാഹമോചന വാർത്തകൾ സത്യമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. നിക്കിനെ ആലിംഗനം ചെയ്ത് ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ഞാൻ നിന്നെ സ്നേഹിക്കുന്നു നിക് ജോനസ്. എല്ലാവർക്കും സന്തോഷം നിറഞ്ഞ താങ്ക്സ്ഗിവിംഗ് ആശംസിക്കുന്നു - ചിത്രത്തിന് അടിക്കുറിപ്പായി പ്രിയങ്ക കുറിച്ചു. നിക്കിന്റെ വ്യായാമ വീഡിയോയ്ക്ക് പ്രിയങ്ക കമന്റിട്ടതും ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നതിനു തെളിവായി. ഇൻസ്റ്റഗ്രാമിൽ നിന്നും ജോനസ് എന്നത് പ്രിയങ്ക നീക്കം ചെയ്തതാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ, പേരിൽ നിന്നാണ് അല്ലാതെ ജീവിതത്തിൽ നിന്നല്ല നിക്കിനെ മാറ്റിയതെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |