കോഴിക്കോട്: ജില്ലയിൽ ഇന്നലെ 588 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.15 ശതമാനം. 574 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. 9 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്ന 4 പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പോസിറ്റീവായി. ചികിത്സയിലുള്ളവരിൽ 772 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5334 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ 6882 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 596 പേർ ഉൾപ്പടെ 17661 പേർ നിരീക്ഷണത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |