കൊച്ചി: കൊച്ചി കേന്ദ്രീയ ഭവനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഭരണഘടനാദിനം ആചരിച്ചു. കേന്ദ്രീയഭവന്റെ പ്രധാന കവാടത്തിൽ ഉദ്യോഗസ്ഥർ ഭരണഘടനയുടെ ആമുഖം വായിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യറോ ജോ.ഡയറക്ടർ രശ്മി റോജ തുഷാരാ നായർ, അസി. ഡയറക്ടർ ഐസക് ഈപ്പൻ എന്നിവർ നേതൃത്വം നൽകി. ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ വെക്കിന്റെ അഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഐ.ടി.എ.ടി ജഡ്ജ് ജോർജ് മാത്യു, ഫോറിൻ ട്രേഡ് ജോയിന്റ് ഡയറക്ടർ ഹരിലാൽ, ഹിന്ദി പഠന വകുപ്പിലെ ഡോ . രേണുക ദേവി ,എൻ.ഐ.സി ഡയറക്ടർ തംബുസാമി ,വേക്ക് പ്രസിഡന്റ് സി.ജെ.ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |