ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അൽഫോൺസ് കണ്ണന്താനം സുപ്രീകോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. രാജ്യസഭാംഗമെന്ന നിലയിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങൾ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ അഭിഭാഷകവൃത്തി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കൻ ഡൽഹിയിൽ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതിന് 100മീറ്റർ പരിധിക്കുള്ളിൽ ആരംഭിച്ച മദ്യശാലയ്ക്കെതിരെ നൽകിയ പൊതുതാത്പര്യ ഹർജിയുമായാണ് അൽഫോൺസ് സുപ്രീംകോടതിയിൽ ഇന്നലെ അരങ്ങേറ്റം കുറിച്ചത്. ഹർജിയിൽ സുപ്രീംകോടതി ഡൽഹി സർക്കാരിന് നോട്ടീസ് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |