നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ ഇട്ടിവണ്ണ പെരുവമ്പാടത്ത് കാട്ടാന വ്യാപക കൃഷിനാശം വരുത്തി. നെച്ചിപറമ്പിൽ സുരേഷ്, വെട്ടിക്കുഴി തങ്കച്ചൻ, കൈതോളി ബെന്നി, കൈതോലി ജോഷി എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. സ്വന്തം ചെലവിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ്, കമ്പിവേലി എന്നിവ തകർത്താണ് ഒറ്റയാൻ കൃഷിയിടത്തിലിറങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ മേഖലയിൽ കാട്ടാനകൃഷി നശിപ്പിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇവിടെ വനാതിർത്തിയിൽ ട്രെഞ്ചും മറ്റു പ്രതിരോധ വേലികളും സ്ഥാപിക്കണമെന്ന ആവശ്യത്തിന് നടപടി ഉണ്ടായിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |