കാഞ്ഞാണി: കഞ്ചാവ് ഉപയോഗവും വില്പനയും ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സംഘം വീട്ടിൽ കയറി കാറും ബൈക്കും നശിപ്പിച്ചെന്ന് പരാതി. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു.
കാഞ്ഞാണി തച്ചംകുളം റോഡ് സ്വദേശി കൂട്ടാല വാസുദേവന്റെ മകൻ വാനിഷിന്റെ (33) വീടിന് നേരെ ബുധനാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. രാത്രി ഒമ്പതോടെ ആദ്യം എത്തിയ സംഘം ബഹളം വച്ച് അക്രമണത്തിന് ശ്രമിച്ചതോടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ അന്തിക്കാട് പൊലീസ് സംഘത്തെ വിരട്ടിയോടിച്ചു.
പിന്നീട് രാത്രി പത്തരയോടെ വീണ്ടുമെത്തിയ സംഘം പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നത്രെ. ആക്രമണത്തിനിടെ വാനിഷിന്റെ അമ്മ പ്രവീണയുടെ (62) കൈത്തണ്ടയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |