കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾക്കുള്ള 22 അംഗ കേരളടീമിനെ മദ്ധ്യനിരതാരം ജിജോ ജോസഫ് നയിക്കും. 13പേർ പുതുമുഖങ്ങൾ ടീമിലുണ്ട്. ബിനോ ജോർജാണ് പരിശീലകൻ. അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്.
കലൂർ നെഹ്റു സ്റ്റേഡിയം വേദിയാകുന്ന പ്രാഥമിക റൗണ്ടിൽ ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെയാണ് കേരളത്തിന്റെ ആദ്യമത്സരം. തുടർന്ന് ആൻഡമാൻ നിക്കോബാർ, പുതുച്ചേരി ടീമുകളുമായി മാറ്റുരയ്ക്കും. ഗ്രൂപ്പ് ബിയിലാണ് കേരളം മത്സരിക്കുക.
ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ്. പ്രതിരോധനിര: സഞ്ജു ജി., മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ് എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത്.പി.ടി (അണ്ടർ 21)
മദ്ധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖിൽ. പി, സൽമാൻ .കെ, ആദർശ്. എം, ബുജൈർ. വി., നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ. എൻ (അണ്ടർ 21)
മുന്നേറ്റനിര: ജസ്റ്റിൻ ടി.കെ, എസ്. രാജേഷ്, മുഹമ്മദ് സഫ്നാദ് (അണ്ടർ 21), മുഹമ്മദ് അജ്സൽ (അണ്ടർ 21)
മുൻതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിറുത്തി. ബിനോ ജോർജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്.
മത്സരം
ഡിസംബർ 1 ലക്ഷദ്വീപിനെതിരെ
ഡിസംബർ 3 ആൻഡമാൻ ആൻഡ് നിക്കോബാറിനെതിരെ
ഡിസംബർ 5 പുതുച്ചേരിക്കെതിരെ
ഒഫീഷ്യലുകൾ
ബിനോ ജോർജ് (ഹെഡ് കോച്ച്), പുരുഷോത്തമൻ ടി.ജി (അസിസ്റ്റന്റ് കോച്ച്), സജി ജോയ് (ഗോൾകീപ്പർ ട്രെയ്നർ), മുഹമ്മദ് (ഫിസിയോ തെറാപ്പിസ്റ്റ്), മുഹമ്മദ് സലീം (മാനേജർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |