ചെന്നൈയിലെ പോയസ് ഗാർഡനിൽ പുതിയ വീട് സ്വന്തമാക്കി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനൊപ്പം നാല് ബെഡ്റൂമുകളുള്ള ഈ വീട്ടിലേക്ക് അധികം വൈകാതെ താരം താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ.
പോയസ് ഗാർഡനിൽ തന്നെ ഒരു വീട് കൂടി വാങ്ങാൻ താരം പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല. ചെന്നൈയിലെ വളരെ പ്രസിദ്ധമായ സ്ഥലമാണ് പോയസ് ഗാർഡൻ. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും, നടൻ രജനികാന്തിനും ഇവിടെ വീടുകളുണ്ട്. രജനികാന്തിന്റെ വീടിന് തൊട്ടടുത്ത് തന്നെയാണ് മരുമകനും നടനുമായ ധനുഷും തന്റെ സ്വപ്ന ഭവനം പണിയുന്നത്.
അടുത്തിടെയായിരുന്നു നയൻതാര തന്റെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. വിഗ്നേഷിനൊപ്പം 'കാതുവാക്കുള രണ്ട് കാതൽ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചായിരുന്നു പിറന്നാളാഘോഷം. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഈ വർഷം ആദ്യം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |