വാവ സുരേഷ് രാവിലെ തന്നെ യാത്ര തിരിച്ചു. മനോഹരമായ കാഴ്ചകൾ കണ്ട് വനത്തിലൂടെയാണ് യാത്ര. ആദ്യം കുറച്ച് ദൂരെ കുന്നിൻ മുകളിൽ നിന്ന കാട്ടുപോത്തിനെ കണ്ടു. കുറച്ച് മുന്നോട്ട് പോകുന്നതിനിടയിൽ തന്നെ സിംഹവാലൻ കുരങ്ങിനെയും... വംശനാശ ഭീഷണി നേരിടുന്ന മക്കാക്ക് വർഗത്തിൽപ്പെട്ട കുരങ്ങുകളാണ് സിംഹവാലൻ കുരങ്ങുകൾ.
കാട്ടിൽ കുരങ്ങുകളെ കാണുന്നത് സാധാരണമാണെങ്കിലും സിംഹവാലൻ കുരങ്ങുകളെ കാണുന്നത് അപൂർവമാണ്.വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ വാവ ചുറ്റും ഒന്ന് കണ്ണോടിച്ചു ഒന്നല്ല സിംഹവാലൻ കുരങ്ങുകളുടെ ഒരു വലിയ കൂട്ടം.തുടർന്നുള്ള യാത്രയിൽ രണ്ട് കാട്ടുപോത്തുകളെ കണ്ടു. ഒരു കൂറ്റൻ കാട്ടുപോത്ത് വണ്ടിക്ക് മുന്നിൽ.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |