അഹ്മ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് വെള്ളിയാഴ്ച രാത്രി രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുകപ്പലുകളിൽ നിന്നും എണ്ണചോരുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എം.വി.എസ് ഏവിയേറ്റർ, അറ്റ്ലാന്റിക് ഗ്രേസ് എന്നീ കപ്പലുകളാണ് കൂട്ടിയിടിച്ചത്. പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശം കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണത്തിലാണ്. അടിയന്തര ആവശ്യങ്ങൾക്കായി പ്രദേശത്ത് കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്ത്യയുടെ ഏറ്റവും തിരക്കേറിയ എണ്ണവ്യാപാര പാതകളിലൊന്നാണ് കച്ച്. ഇവിടെ മുൻകാലങ്ങളിലും സമാനമായ അപകടങ്ങൾ സംഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |