SignIn
Kerala Kaumudi Online
Sunday, 22 May 2022 3.36 AM IST

വില വർദ്ധനവിന്റെ ഗുണം കിട്ടാതെ കർഷകർ, ഷീറ്റിനൊപ്പം റബർത്തടി വിലയും റെക്കാഡിലേക്ക്

wood

കോട്ടയം : ദീർഘനാളത്തെ വിലയിടിവിന് ശേഷം റബർ ഷീറ്റ് വില 190 കടന്നതിനൊപ്പം റബർത്തടി വില sണ്ണിന് എഴായിരമെന്ന റെക്കാഡിലേക്ക് കയറി. തടിയുടെ ക്ഷാമമാണ് വിലവർദ്ധിക്കാൻ കാരണം. എന്നാൽ തോരാമഴ കാരണം റബർ തോട്ടങ്ങളിൽ വാഹനങ്ങൾ കയറ്റാൻ ബുദ്ധി മുട്ടുള്ളതിനാൽ സാധാരണ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കർഷകർ ലാറ്റക്സിനോട് കൂടുതൽ താത്പര്യം കാണിച്ചതോടെ റബർ ഷീറ്റിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റബർബോർഡ് ഷീറ്റിന് രണ്ട് രൂപ അധിക വില പ്രഖ്യാപിച്ചിരുന്നു. റബർ ഉത്പാദക സംഘങ്ങളിലോ റബർ ബോർഡ് നിഷ്കർഷിക്കുന്ന കമ്പനികളിലോ ഷീറ്റ് നൽകുന്ന കർഷകർക്കാണ് വിപണി വിലയിലും രണ്ട് രൂപ അധികം നൽകുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ മൂന്ന് മാസത്തേക്കാണ് രണ്ട് രൂപ അധികമായി നൽകുന്ന പദ്ധതി. പരമാവധി 5000 രൂപ വരെയാണ് ഒരു കർഷകന് അക്കൗണ്ടിലേക്ക് പണമായി നൽകുക.

ആവശ്യത്തിന് ഷീറ്റ് ലഭിക്കുന്നില്ല

കിലോയ്ക്ക് 180 കടന്ന റബർ വില കഴിഞ്ഞ ദിവസമാണ് 190 കടന്നത്. മഴ ശക്തമായി തുടരുന്നതിനാൽ ടാപ്പിംഗ് നിലച്ചു. റബറിന് ഡിമാൻഡ് കൂടിയെങ്കിലും ആവശ്യത്തിന് ഷീറ്റ് ലഭിക്കുന്നില്ല. 2013ൽ 196 രൂപ വരെ റബർ വില എത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് 190 കടക്കുന്നത്. കൊവിഡ് കാലത്ത് കണ്ടെയ്നർ ക്ഷാമം രൂക്ഷമായത് കാരണം റബർ ഇറക്കുമതി കുറഞ്ഞു. തുടർ മഴ കാരണം ടാപ്പിംഗും നിലച്ചു. രണ്ടു മാസമായി ഉത്പാദനമില്ലാത്ത സ്ഥിതിയാണ്. ചെറുകിട കർഷകർ ടാപ്പ് ചെയ്യുന്നില്ല.

മഴ തുടരുന്നത് റബർ തോട്ടങ്ങളിൽ വണ്ടി കയറുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ടാപ്പിംഗും തടി വെട്ടുമില്ലാത്തതിനാൽ വില വർദ്ധനവിന്റ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. റബർ തടി മറിക്കുന്നതിന് വാങ്ങുന്ന അധിക കൂലിയും തൊഴിലാളി യൂണിയനുകളുടെ കടുംപിടിത്തവും കർഷകർക്ക് തടി വില്പന നടത്തുന്നതിന് തടസമാകുന്നു.

എബി ഐപ്പ്, കർഷകകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

എട്ടു വർഷത്തിന് ശേഷം 191

2013ലെ റബർവില 196

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.