തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മുൻ സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. മണ്ണന്തല സ്വദേശി ജിൻസ് ജോസഫാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ജിൻസിനെ ഏതാനും നാളുകൾക്ക് മുമ്പ് പിരിച്ചു വിട്ടിരുന്നു. എൻ എച്ച് എം വഴിയായിരുന്നു ജിൻസിന്രെ നിയമനം. എന്നാൽ ജിൻസിന് ലഭിക്കേണ്ടിയിരുന്ന പല ആനുകൂല്യങ്ങളും നൽകിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇതിനെതിരെ ജിൻസ് പലതവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജിൻസ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |