പൊൻകുന്നം : ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന നീതി ആയോഗ് പ്രഖ്യാപനം പിണറായി സർക്കാരിന് ലഭിച്ച അംഗീകാരമാണെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.രാജൻ പറഞ്ഞു. കൊവിഡിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുമ്പോഴും, പ്രളയവും പ്രകൃതി ദുരന്തങ്ങളും വെല്ലുവിളി ഉയർത്തിയപ്പോഴും ജനങ്ങളെ കരുതലോടെ നയിച്ച പട്ടിണിയില്ലാത്ത സംസ്ഥാനം എന്ന നിലയിലേക്ക് നാടിനെ നയിച്ച സർക്കാരിന് ലഭിച്ച പ്രശസ്തി പത്രമാണിത്. നീതി ആ യോഗ് സൂചിക പ്രകാരം ഇന്ത്യയിൽ ദരിദ്രർ ഇല്ലാത്ത ഏക ജില്ല കോട്ടയവും ദാരിദ്ര്യം ഏറവും കുറഞ്ഞ സംസ്ഥാനം കേരളവുമെന്നത് സംസ്ഥാന ഗവൺമെന്റിന് കേന്ദ്രം നൽകിയ പുരസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു.