നാഗ്പൂർ: 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് പാട്നയിലേക്ക് പോയ ഗോ എയർ ജി 8-873 വിമാനം നാഗ്പൂരിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. ഇന്നലെ രാവിലെ 11.15 ഓടെയാണ് വിമാനം നിലത്തിറക്കിയത്. തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നാഗ്പൂർ വഴി തിരിച്ചുവിട്ടത്. വൈകുന്നേരം 4.45ന് യാത്രക്കാർക്കായി പ്രത്യേക വിമാന സവീസ് ക്രമീകരിച്ചു. എൻജിനിയറിംഗ് സംഘം വിമാനം പരിശോധിച്ചുവരികയാണെന്നും ഗോ എയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |