കോട്ടയം : ബേക്കർ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ മറൊരു കാറിൽ ഇടിച്ച് കുഴിയിലേയ്ക്ക് മറിഞ്ഞു. ചുങ്കം സ്വദേശി കോശി വർഗീസിന്റെ കാറാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. നാഗമ്പടത്ത് നിന്ന് ബേക്കർ ജംഗ്ഷനിലേയ്ക്ക് കയറ്റം കയറിയെത്തിയ കാർ മറ്റൊരു കാറിൽ തട്ടി. ഇതോടെ നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ കൽക്കെട്ട് ചാടിക്കടന്ന് ടയർഹൈസ് എന്ന സ്ഥാപനത്തിന്റെ താഴേയ്ക്ക് മറിയുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിളിന് മുകളിലേയ്ക്കാണ് കാർ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ നിവർത്തി യാത്രക്കാരെ പുറത്തെടുത്തു.