തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയെന്ന പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് ഡി.ജി.പിയുടെ നിർദ്ദേശം. പിടിച്ചുപറി അടക്കം മറ്റ് വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പിയുടെ സർക്കുലർ. നോക്കുകൂലി ആവശ്യപ്പെട്ടെന്ന പരാതി കൃത്യമാണെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും നടപടികളെടുക്കണം. ഇത്തരം കേസുകൾ അന്വേഷിക്കാനും കുറ്രപത്രം നൽകാനും എസ്.എച്ച്.ഒമാർ മുൻകൈയെടുക്കുണം. എസ്.എച്ച്.ഒമാർ അവസരത്തിനൊത്തുയർന്ന് നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് സഹിതം സർക്കുലർ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |