SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.59 AM IST

'വിശപ്പ് രഹിത ചേർത്തല നഗരം" സമർപ്പണം ഇന്ന്

ആലപ്പുഴ : സന്നദ്ധ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മയായ അസോസിയേഷൻ ഒഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻസ് ഒഫ് കേരളയുടെ നേതൃത്വത്തിൽ വിശപ്പ് രഹിത ചേർത്തല നഗരം പദ്ധതി സമർപ്പണം ഇന്ന് നടക്കുമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ഷമീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 11 ന് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർ വശത്തായി ഭക്ഷണ അലമാര സ്ഥാപിക്കും. ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളന ഉദ്ഘാടനവും ജൈവകൃഷി പ്രഖ്യാപനവും മന്ത്രി പി.പ്രസാദ് നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ പദ്ധതി സമർപ്പണം നടത്തും. ആലപ്പുഴ, ചെങ്ങന്നൂർ, അടൂർ, കുട്ടനാട് എന്നിവിടങ്ങളിൽ ഭക്ഷണ അലമാരകൾ സ്ഥാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. അക്കോക്ക് സംസ്ഥാന സെക്രട്ടറി ആബി ഹരിപ്പാട്,ആലപ്പുഴ മണ്ഡലം രക്ഷാധികാരി ജീജ, ചേർത്തല മണ്ഡലം പ്രസിഡന്റ് ശിവമോഹൻ എസ്., സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.