പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിലെ ആലുംമാവുങ്കൽ - പൊലീസ് സ്റ്റേഷൻ റോഡിന്റെ ഇരുഭാഗങ്ങളിലും സാമൂഹ്യവിരുദ്ധർ വലിച്ചെറിയുന്ന മാലിന്യങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡ് സൈഡുകളിലെ കുറ്റിക്കാടുകളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് രാത്രിയിൽ മാലിന്യങ്ങൾ തള്ളുന്നത്.
ദുർഗന്ധം മൂലം കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടുകയാണ്. കാക്കകളും മറ്റും മാലിന്യം കൊത്തിവലിച്ച് ശുദ്ധജല സോത്രസുകളിൽ കൊണ്ടിടുന്നതായും പരാതിയുണ്ട്. കൂട്ടംകൂടുന്ന തെരുവുനായ്ക്കളുടെ ശല്യം കാരണം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. പ്രദേശത്ത് സി.സി ടി വി കാമറകൾ സ്ഥാപിച്ച് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |