SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.59 PM IST

മലബാർ ഗോൾഡ്: ഇന്ത്യയിലെ ആദ്യ ആർട്ടിസ്‌ട്രി ഷോറൂം ഹൈദരാബാദിൽ

malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ ആദ്യ ആർട്ടിസ്‌ട്രി ഷോറൂം ഹൈദരാബാദിൽ പ്രവർത്തനം തുടങ്ങി. കലാചാരുതയുള്ള ആഭരണനിർമ്മിതികളുടെ വൈവിദ്ധ്യ ശേഖരമാണ് 25,000 ചതുരശ്രഅടി വിസ്‌തൃതിയിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ ഒരുക്കിയ ഷോറൂമിന്റെ സവിശേഷത. മലബാർ ഗോൾഡിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമാണ് ഹൈദരാബാദിലെ സോമാജിഗുഡയിൽ ആരംഭിച്ചത്.

തെലങ്കാന ആഭ്യന്തരമന്ത്രി മൊഹമ്മദ് മഹ്‌മൂദ് അലി ഉദ്ഘാടനം ചെയ്‌തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്‌റ്റ് ഒഫ് ഇന്ത്യ) പി.കെ. സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.

വിദഗ്ദ്ധരായ കലാകാരന്മാർ സ്വർണത്തിലും വജ്രത്തിലും വെള്ളിയിലും പ്ലാറ്റിനത്തിലും നിർമ്മിച്ച ആഭരണങ്ങളുടെ വിപുലശേഖരമാണ് ഷോറൂമിലുള്ളത്. എല്ലാവിഭാഗം ഉപഭോക്താക്കളുടെയും അഭിരുചിക്കും വിവിധ സംസ്‌കാരങ്ങൾക്കും ചടങ്ങുകൾക്കും ആചാരങ്ങൾക്കും അനുയോജ്യമായ വിധത്തിൽ പരമ്പരാഗതവും പുത്തൻ ഡിസൈനുകളിലുമുള്ള ആഭരണങ്ങൾ അണിനിരത്തിയിരിക്കുന്നു. ട്രെൻഡിംഗ് ഡിസൈനുകളിലെ ലൈറ്റ്‌വെയ്‌റ്റ് ആഭരണങ്ങളും അമൂല്യവജ്രങ്ങളും പ്രത്യേകതയാണ്.

വധുക്കൾക്ക് ആഭരണങ്ങൾ തിരഞ്ഞെടുക്കാനും മികവുകൾ ആസ്വദിക്കാനും പ്രത്യേക സൗകര്യങ്ങൾ ഷോറൂമിലുണ്ട്. ഡിജിറ്റൽ സ്‌ക്രീനുകൾ അടക്കമുള്ള സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ഒമ്‌നിചാനൽ വഴിയുള്ള ഷോപ്പിംഗ് അനുഭവങ്ങളും പ്രദാനം ചെയ്യുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

₹750 കോടി

തെലങ്കാനയിൽ 750 കോടി രൂപ നിക്ഷേപിച്ച് ആഭരണ നിർമ്മാണ യൂണിറ്റിനൊപ്പം ഇന്ത്യയിൽ കമ്പനിയുടെ ആദ്യ ഗോൾഡ് റിഫൈനറി സ്ഥാപിക്കാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് തീരുമാനിച്ചിട്ടുണ്ട്. 2500ലേറെ പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, MALABAR GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.