SignIn
Kerala Kaumudi Online
Friday, 19 April 2024 8.58 PM IST

മെഡിക്കൽ കോളേജിന് 40 വയസ് : മികവിന്റെ കേന്ദ്രമാക്കാൻ ദൗത്യവുമായി പൂർവ വിദ്യാർത്ഥികൾ

medical

  • മാർഗ്ഗ നിർദ്ദേശങ്ങളുമായി പൂർവ വിദ്യാർത്ഥി സംഘടന

തൃശൂർ : നാൽപതാം വർഷത്തിലേക്ക് കടക്കുന്ന ഗവ. മെഡിക്കൽ കോളേജിൽ ഭരണ നിർവഹണം മെച്ചപ്പെടുത്താൻ അഴിമതിരഹിതവും കാര്യക്ഷമവുമായ ഇ ഓഫീസ്, ഫയൽ ട്രാക്കിംഗ് സംവിധാനം എന്നിവ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പൂർവ വിദ്യാർത്ഥി സംഘടന.

ഇക്കാര്യത്തിൽ കോളേജിന്റെ പുരോഗതിക്കായി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്ന് സംഘടന സമാഹരിച്ച അഭിപ്രായങ്ങളുടെ സമീപന രേഖ മുഖ്യമന്ത്രിക്ക് കൈമാറി. ഏപ്രിൽ ഒന്നിന് നാൽപ്പതാം വയസിലേക്ക് പ്രവേശിക്കുമ്പോൾ അടുത്ത ദശാബ്ധത്തിൽ സ്ഥാപനത്തിന്റെ വികസനവും പ്രവർത്തനവും ഏത് ദിശയിലായിരിക്കണമെന്നതിനെ കുറിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഇതര സർക്കാർ വകുപ്പുകളുമായുള്ള സഹകരണം കാര്യക്ഷമമാക്കണമെന്നതാണ് ഭരണനിർവഹണത്തിലെ പ്രധാന നിർദ്ദേശം. സാമൂഹിക സേവനം മെച്ചപ്പെടുത്താൻ പാലിയേറ്റീവ് കെയർ, സി.എസ്.ആർ ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം, ആരോഗ്യ ഗ്രാമം എന്ന സ്ഥിരം പ്രദർശനം എന്നിവ ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടന നിയോഗിച്ച ഡോ. പി.ജെ. ടാജൻ, ഡോ.സി. രവീന്ദ്രൻ, ഡോ. ടി.എസ്. ഷിബു, ഡോ. സി.പി. മുരളി, ഡോ.ആർ. ബിനോജ്, ഡോ.വിവി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കാമ്പസിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരവും നൽകി. നൂറ് കണക്കിന് നിർദ്ദേശം ലഭിച്ചെങ്കിലും അതിൽ നിന്ന് ക്രോഡീകരിച്ച നിർദ്ദേശങ്ങളാണ് കൈമാറിയത്.

മുഖം മിനുക്കാൻ ഇവ

അക്കാഡമിക്

അക്കാഡമിക് രംഗങ്ങളിൽ സ്വയം പര്യാപ്തത നേടുക, അദ്ധ്യാപകരെ മാറ്റത്തിന് സജ്ജരാക്കുക, അക്കാഡമിക് മോണിറ്ററിംഗ് കർശനമായി പാലിക്കുക. ആധുനിക ലൈബ്രറി മ്യൂസിയം സ്ഥാപിക്കുക.

വിവിധതലത്തിലുള്ള അഖിലേന്ത്യാ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സൗകര്യം, മുഴുവൻ സമയ പി.എച്ച്.ഡി പ്രോഗ്രാം

ഗവേഷണ സംസ്‌കാരവും നയവും രൂപപ്പെടുത്തുക, ഗവേഷണ പരിപാടികൾ പ്രോത്സാഹിപ്പിക്കാൻ ധനസഹായം, അവാർഡുകൾ എർപ്പെടുത്തുക

ആശുപത്രി

വൃത്തിയുള്ളതും സൗഹൃദവുമായ റഫറൽ ആശുപത്രി, രോഗികളെ സഹായിക്കാൻ വേണ്ട എല്ലാ വിവരങ്ങളും നൽകുന്ന റിസപ്ഷൻ, കൃത്യമായ ദിശാസൂചികകൾ, ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോർഡുകൾ, രോഗികൾക്കുള്ള ശുചിത്വമുള്ള ഭക്ഷണകേന്ദ്രം, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജനം, ആധുനിക താമസ സൗകര്യമുള്ള ഡ്യൂട്ടിറൂമുകൾ, ഐ.സി.യു ആംബുലൻസ്, ഹെലിപാഡ്.

കാമ്പസ്

സുരക്ഷിതത്വമുള്ള രോഗീ സൗഹൃദ, സ്ത്രീ സൗഹൃദ, അംഗപരിമിത കാമ്പസ്, നല്ല റോഡുകൾ, സൗരോർജ്ജ വിളക്കുകൾ, 24 മണിക്കൂറും സി.സി.ടി.വി മോണിറ്ററിംഗ്, മൾട്ടിലെവൽ പാർക്കിംഗ്, വൃത്തിയുള്ള ഭക്ഷണ ശാല

താമസം


ഹോസ്റ്റലുകളുടെ ആധുനികവത്കരണം, സാമൂഹിക കൂട്ടായ്മ, ഗസ്റ്റ് ഹൗസിന്റെ നവീകരണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MEDICAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.