പഴയങ്ങാടി:സി .പി .എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് ഉത്തരമേഖല ഹ്രസ്വ നാടകമത്സരം സംഘടിപ്പിച്ചു.നാടകാചാര്യൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. നാടകം സമൂഹത്തോട് കലഹിക്കണമെന്നും മാറ്റങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി. വി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി .പി. ദാമോദരൻ ,ഏരിയ സെക്രട്ടറി കെ. പത്മനാഭൻ ,കെ. ചന്ദ്രൻ ,ആർ .അജിത ,കെ .മനോഹരൻ ,വി. വിനോദ്, പി .ഗോവിന്ദൻ ,കെ .പി. മോഹനൻ എന്നിവർ സംസാരിച്ചു. നാടക പ്രവർത്തകരായ കെ .പി. ഗോപാലൻ ,സുരേഷ് ബാബു ശ്രീസ്ഥ ,ഗിരീഷ് ഗ്രാമിക, രജിത മധു ,പ്രകാശൻ ചെങ്ങൽ എന്നിവരെ ആദരിച്ചു.ടി .വി. രാജേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.കെ .വി. സന്തോഷ് സ്വാഗതം പറഞ്ഞു.