കായംകുളം : സസ്യമാർക്കറ്റിലെ കെട്ടിടനിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം നഗരസഭയിൽ പരിശോധന നടത്തി. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രിയിലാണ് അവസാനിച്ചത്. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം പരിശോധിച്ചു. കെട്ടിട നിർമ്മാണത്തിൽ അപാകതയുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. വിലകുറഞ്ഞ സാധനങ്ങളാണ് നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന് വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ ചോർച്ചയുണ്ട്. ബീമിന്റെ ഭാഗത്താണ് ചോർച്ചയുള്ളത്. കെട്ടിടനിർമ്മാണത്തിന് ഉപയോഗിച്ച സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |