കൊച്ചി: നഗരസഞ്ചയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി കേന്ദ്ര സർക്കാർ കൊച്ചിക്ക് അനുവദിച്ചിരിക്കുന്ന 194 കോടിയുടെ ഗ്രാൻഡ് ഉപയോഗിച്ച് വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾ ആരംഭിക്കണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു. ബ്രഹ്മപുരം പ്ലാന്റ് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കേന്ദ്രമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ അത് അടച്ചുപൂട്ടണം. പ്രസിഡന്റ് ഫെലിക്സ് .ജെ. പുല്ലൂടൻ, ജോർജ് കാട്ടുനിലത്ത്, പി .എ. ഷാനവാസ്, ആദം അയൂബ്, അഡ്വ. എം. ആർ. രാജേന്ദ്രൻനായർ, അഡ്വ. മേരിദാസ് കല്ലൂർ, പ്രൊഫ. കെ .സി. അബ്രഹാം, ഷീല ലൂയിസ്, പി. എ. പ്രേംബാബു തുടങ്ങിയവർ സംസാരിച്ചു.