തൃക്കാക്കര: വർഷങ്ങളായി തകർന്ന് കിടക്കുന്ന കാക്കനാട് ഇൻഫോപാർക്ക് റോഡിന് ശാപമോക്ഷം. റോഡിനെ സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി.ഉദയകുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അവസ്ഥ മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി റോഡിലെ കുഴികൾ അടയ്ക്കുന്ന നടപടി തുടങ്ങി. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി. എൻ. അപ്പുക്കുട്ടൻ, ഏരിയാ കമ്മിറ്റി അംഗം കെ. ആർ. ജയചന്ദ്രൻ, കർഷകസംഘം ഏരിയാ പ്രസിഡന്റ് സുഗതൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.