പത്തനംതിട്ട : മെഴുവേലി പത്മനാഭോദയം ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ ശിശുക്ഷേമ സമിതി പ്രൊട്ടക്ഷൻ ഓഫീസർ ബിനി മറിയം ജേക്കബ്, ലീഗൽ കം പ്രൊബേഷൻ ഓഫീസർ അമല എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹേമലത, ഹെഡ്മിസ്ട്രസ് എം.കെ.സിന്ധു, വാർഡ് മെമ്പർ കെ.എസ്.ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി ടി.എസ്. ഇന്ദു തുടങ്ങിയവർ സംസാരിച്ചു.