കൊച്ചി: വീര സവർക്കറെക്കുറിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷണർ ഉദയ് മാഹൂർക്കർ രചിച്ച 'വീർ സവർക്കർ ദി മാൻ ഹു കുഡ്ഹാവ് പ്രിവന്റഡ് പാർട്ടീഷൻ' എന്ന ഗ്രന്ഥത്തെക്കുറിച്ച് കുരുക്ഷേത്ര ബുക്ക്സ് ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2.30ന് സംഘടിപ്പിക്കുന്ന ചർച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റെനെ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ സി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥകാരൻ ഉദയ് മാഹുൽക്കർ പുസ്തകം പരിചയപ്പെടുത്തും. കൊച്ചിൻ ഷിപ്പിയാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ മുഖ്യാതിഥിയാകും.