കൊച്ചി: വോളിബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സണ്ണി വി. സക്കറിയയെ മുൻ അന്തർദേശീയതാരം അബ്ദുൽ റസാഖ് പൊന്നാട അണിയിച്ച് ആദരിച്ചു.
കോട്ടയം ജില്ലാ വോളിബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബു വടക്കെമുറി അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ചാർളി ജേക്കബ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി കെ.എച്ച്. ജബ്ബാർ റിപ്പോർട്ടും കണക്കും ഈ വർഷത്തെ പരിപാടികളും അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു, വത്സകുമാർ,മേരി, പി ടിമോഹനൻ,സാജൻവി നായർ, ട്രഷറർ ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |