കൊച്ചി: ജില്ലയിൽ ഇന്നലെ 797 പേർക്ക് കൊവിഡ് ബാധിച്ചു. 775 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 662പേർ രോഗമുക്തി നേടി. 1060പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 27,240 ആയി. ഇന്നലെ ടി.പി.ആർ 9.86 ശതമാനമാണ്. 7,265പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായുള്ളത്. ജില്ലയിൽ ഇതുവരെ 50,80,198 ഡോസ് വാക്സിനാണ് നൽകിയത്. 29,90,985 ആദ്യ ഡോസ് വാക്സിനും 20,89,213 സെക്കൻഡ് ഡോസ് വാക്സിനും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |