തിരുവനന്തപുരം : എറണാകുളത്ത് പ്രായപൂർത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശി റഫീഖിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെട്ടൂര്‍ ഐ എന്‍ ടി യു സി ജംഗ്ഷനിലാണ് സംഭവം റഫീഖിന്റെ മകളെ ഇര്‍ഷാദ് എന്ന യുവാവ് നിരന്തരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് കുട്ടി വീട്ടില്‍ പരാതിപ്പെട്ടതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ പോയപ്പോഴാണ് ഇർഷാദ് റഫീഖിനെ കുത്തിയത്. പരിക്കേറ്റ റഫീഖിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പ്രതിയായ യുവാവും സുഹൃത്തുക്കളും ഒളിവില്‍ പോയി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |