തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലയിൽ അടിക്കടിയുണ്ടാവുന്ന ശിശുമരണങ്ങളിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, അഗളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ ശിശുമരണം സംഭവിക്കാനുള്ള കാരണങ്ങളും പരിഹാരമാർഗവും സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.