SignIn
Kerala Kaumudi Online
Thursday, 25 April 2024 6.53 PM IST

ദക്ഷിണ നാവികസേനാ മേധാവി കഴക്കൂട്ടം സൈനിക സ്‌കൂൾ സന്ദർശിച്ചു

navy

തിരുവനന്തപുരം: ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള കഴക്കൂട്ടം സൈനിക് സ്‌കൂൾ സന്ദർശിച്ചു. ഭാര്യ സ്വപ്ന ചൗളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരെയും പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കഴക്കൂട്ടം സൈനിക് സ്‌കൂൾ കൂട്ടായ്മയുടെ പേരിൽ സ്വീകരിച്ചു. 1960കളിൽ പിതാവിന് സൈനിക സ്‌കൂളിൽ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചപ്പോഴാണ് കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വൈസ് അഡ്മിറൽ അനിൽകുമാർ ചൗള ആദ്യമായി കേരളത്തിലെത്തിയത്. സൈനിക് സ്‌കൂളിലെ 1977 ബാച്ചിലെ 855 നമ്പർ കേഡറ്റായിരുന്നു. 1978 ജനുവരിയിൽ അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേരുകയും പിന്നീട് ഇന്ത്യൻ നേവിയിൽ കമ്മിഷൻ ചെയ്യുകയും ചെയ്തു. സൈനിക് സ്കൂളിൽ കേഡറ്റായി ചെലവഴിച്ച നാളുകൾ അനുസ്മരിച്ച അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.