SignIn
Kerala Kaumudi Online
Thursday, 25 April 2024 9.21 AM IST

ഹാൾമാർക്കിംഗ് ബോധവത്കരണവും ജി.എസ്.ടി പരിശോധനയും

d

തിരുവനന്തപുരം: സ്വർണവ്യാപാര മേഖലയിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തുന്ന അനധികൃത പരിശോധനകൾ വ്യാപാര മേഖലയെ തകിടം മറിച്ചിരിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ പറഞ്ഞു. ആലപ്പുഴയിലും തൃശൂരും നടന്നിട്ടുള്ള ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ഭീഷണി ഒരു ഉദാഹരണമാണ്. നിയമ വ്യവസ്ഥകളും പൗരാവകാശങ്ങളും ലംഘിച്ചാണ് പരിശോധനകൾ മിക്കതും നടക്കുന്നതെന്നും ഇവർ ആരോപിച്ചു.

ഇത്തരം നിയമങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്താൻ 28ന് വൈകിട്ട് 2.30ന് തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലുള്ള ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ ജെയിംസ് ജോസ് (പ്രസിഡന്റ്, ഹാൾമാർക്കിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ),​ സംഘടനാ നേതാക്കളായ ഡോ.ബി. ഗോവിന്ദൻ, സുരേന്ദ്രൻ കൊടുവള്ളി, അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുക്കും. വ്യാപാരികൾ പങ്കെടുക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.