ബാലി: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി സിന്ധു സെമിയിൽ തോറ്റു. മുൻ ലോക ചാമ്പ്യൻ റാച്നോക് ഇഞ്ചിയോണിനോടാണ് നിലവിലെ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡൽ സ്വന്ത മാക്കിയിട്ടുമുള്ള സിന്ധുവിന്റെ തോൽവി.
ആദ്യ ഗെയിം 2 1-15ന് സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് ഗെയിമും യഥാക്രമം. 9-21നും 14 - 21നും നഷ്ടമാക്കി സിന്ധു കളി കൈവിട്ടത്.
മത്സരം 54 മിനിട്ട് നീണ്ടു. തുടർച്ചയായ മൂന്നാം ടൂർണമെന്റിലാണ് സിന്ധു സെമിയിൽ തോൽക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്തോനേഷ്യ മാസ്റ്റേഴ്സിലും ഒക്ടോബറിൽ ഫ്രഞ്ച് ഓപ്പണിലും സിന്ധു സെമിയിൽ വീണിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |