SignIn
Kerala Kaumudi Online
Thursday, 25 April 2024 3.34 AM IST

ഗവർണർ മോഫിയയുടെ വീട്ടിലേക്ക്; സന്ദർശനം ഉച്ചയ്ക്ക് രണ്ട് മണിയോടെ

governor-mofiya

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീനിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും. രണ്ട് മണിയോടെ അദ്ദേഹം മോഫിയയുടെ ആലുവയിലെ വീട്ടിലെത്തും.സ്ത്രീധനത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് ഗവർണർ രംഗത്തെത്തിയിരുന്നു.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തെ ഗവർണർ സന്ദർശിച്ചിരുന്നു. പല മേഖലകളിലും കേരളം മുന്നിലാണെങ്കിലും സ്ത്രീധനം പോലുള്ള പ്രവണതകൾ നിലനിൽക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്നുവയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്ന് ഗവർണർ അന്ന് നിർദേശം നൽകിയിരുന്നു.

കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും, അതിനായി സംസ്ഥാനത്തെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും ഗവർണർ പറഞ്ഞിരുന്നു. കോളേജിൽ ബിരുദം നൽകുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ല എന്ന ബോണ്ട് ഒപ്പിട്ട് വാങ്ങണമെന്ന നി‌ർദ്ദേശവും ഗവർണ‌ർ മുന്നോട്ടുവച്ചിരുന്നു. സ്ത്രീധന പരാതിയുയർന്നാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR, MOFIYA, ALUVA SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.