SignIn
Kerala Kaumudi Online
Friday, 26 April 2024 2.35 AM IST

ചിത്രകലാ കളരി സമാപിച്ചു

samam

കോട്ടയം: സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാഡമി വിദ്യാർത്ഥിനികൾക്കായി നടത്തിയ ത്രിദിന ചിത്രകലാ പഠന കളരി സമാപിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ നിന്നുള്ള 40 വിദ്യാർത്ഥിനികളാണ് പഠന കളരിയിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾക്കാവശ്യമായ പെൻസിൽ, പേപ്പർ, വാട്ടർ കളർ എന്നിവ അക്കാഡമിയാണ് നൽകിയത്. കുട്ടികളുടെ ഉള്ളിലുള്ള കലയെ പുറത്തെടുക്കുന്ന രീതിയിലുള്ള പരിശീലന രീതിയാണ് അവലംബിച്ചതെന്ന് പാലക്കാട് കാപ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചിത്രകലാ അദ്ധ്യാപിക എൻ.എം. വാണി പറഞ്ഞു. മുതിർന്ന വനിത കലാകൃത്തുക്കൾ പങ്കുവച്ച അനുഭവങ്ങൾ കേൾക്കാനും വിദ്യാർത്ഥിനികൾക്ക് അവസരം ലഭിച്ചു. സ്ത്രീ തുല്യത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ' സമം ' പരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SAMAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.