SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 AM IST

ശേഖരവർമ്മ രാജാവാകാൻ നിവിൻ പോളി

nivin

സംവിധാനം: അനുരാജ് മനോഹർ

നിവിൻപോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഖരവർമ്മ രാജാവ് എന്ന് പേരിട്ടു. എസ്. രഞ്ജിത് തിരക്കഥ ഒരുക്കുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് നിർമ്മിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹർ. കനകം കാമിനി കലഹം ആണ് നിവിൻപോളി നായകനായി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഗ്രേസ് ആന്റണിയാണ് നായിക. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ഡിസംബർ 24ന് തിയേറ്ററുകളിൽ എത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIVIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.