തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 4350പേർ കൂടി കൊവിഡ് ബാധിതരായി. 24മണിക്കൂറിനിടെ 48,112സാമ്പിളുകളാണ് പരിശോധിച്ചത്. 9.04ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19മരണങ്ങളും അപ്പീൽ നൽകിയ 140 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4049 പേർ സമ്പർക്കരോഗികളാണ്. 272പേരുടെ ഉറവിടം വ്യക്തമല്ല. 11 പേരാണ് സംസ്ഥാനത്തിന് പുറത്തു നിന്നു വന്നവർ. 18 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 5691പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |