കൊട്ടാരക്കര: ടൗണിൽ അടിയന്തരമായി പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി വാഹനവുമായി ടൗണിലെത്തുന്നവരും വ്യാപാരികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ടൗണിലെ മുനിസിപ്പൽ സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടാക്കാം, പുലമൺ ജംഗ്ഷനിലെ കെ.എസ്.ആർ.ടി.സി ഗാരേജ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച് അവിടെയും പാർക്കിംഗ് സൗകര്യമൊരുക്കാം തുടങ്ങിയ നിർദേശങ്ങൾ കോൺഗ്രസ് മുന്നോട്ടുവെച്ചു. പാർക്കിംഗ് പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ കൊട്ടാരക്കര നഗരസഭാ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പു നൽകി. ബ്ളോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ബ്രിജേഷ് എബ്രഹാം, പാത്തല രാഘവൻ, ഇഞ്ചക്കാട് നന്ദകുമാർ, ബേബി പടിഞ്ഞാറ്റിൻകര, ആർ. രശ്മി, സി. രാജൻബാബു, കണ്ണാട്ട് രവി, കോശി കെ. ജോൺ, താമരക്കുടി വിജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |