പാലോട്: പവ്വത്തൂർ റസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രന്ഥശാല രൂപീകരണത്തോടനുബന്ധിച്ചുള്ള പുസ്തക ശേഖരണ കാമ്പയിനിന്റെ ഭാഗമായ പുസ്തകവണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഫ്ളാഗ് ഓഫ് ചെയ്തു. നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ആദ്യ സംഭാവന സ്വീകരിച്ചു. ലൈബ്രറി കൗൺസിൽ ഭാരവാഹികളായ എൻ. ഗോപാലകൃഷ്ണൻ, ടി.എൽ. ബൈജു, നന്ദിയോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കാനാവിൽ ഷിബു, മെമ്പർ വിനീത ഷിബു, വി.എസ്. ഹണികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |