SignIn
Kerala Kaumudi Online
Friday, 19 April 2024 3.03 PM IST

കൊച്ചിയിൽ നിന്ന് പറക്കാം സിംഗപ്പൂർ എയർലൈൻസിൽ

airlines

 സർവീസുകൾ നാളെ പുനരാരംഭിക്കും

നെടുമ്പാശേരി: കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ എയർലൈൻസിന്റെ സർവീസുകൾ നാളെ പുനരാരംഭിക്കും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായി ആഴ്‌ചയിൽ മൂന്ന് സർവീസുകളുണ്ട്. രാത്രി 10.15 കൊച്ചിയിലെത്തുന്ന വിമാനം 11.05ന് സിംഗപ്പൂരിലേക്ക് മടങ്ങും. 20 മാസത്തെ ഇടവേളയ്ക്കുശേഷമാണ് സർവീസ് വീണ്ടും തുടങ്ങുന്നത്.

സിംഗപ്പൂരിൽ നിന്നെത്തുന്നവർ കൊച്ചി വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. എഴുദിവസം ക്വാറന്റൈനും നിർബന്ധമാണ്. എട്ടാംദിനം വീണ്ടും ആർ.ടി.പി.സി.ആർ ടെസ്‌റ്റ് നടത്തണം. പോസിറ്റീവാണെങ്കിൽ ക്വാറന്റൈൻ തുടരണം.

സർവീസുകൾ

സാധാരണനിലയിലേക്ക്

കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ ഈവർഷം തന്നെ സാധാരണനിലയിൽ എത്തുമെന്ന് മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് പറഞ്ഞു. ഗൾഫിലേക്ക് ആഴ്‌ചയിൽ 185 സർവീസുകളുണ്ട്. ബ്രിട്ടൻ, ശ്രീലങ്ക, മാലിദ്വീപ് സർവീസുകൾ പുനരാരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CIAL, SINGAPORE AIRLINES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.