തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2021ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരത്തിന് നിമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. ദേശീയ തലത്തിൽ രൂപീകരിച്ച ഒമ്പതംഗ സമിതി തിരഞ്ഞെടുക്കുന്ന പത്തുപേരുടെ ലിസ്റ്റിൽ നിന്ന് പുരസ്കാര നിർണയ സമിതി ജേതാവിനെ നിശ്ചയിക്കും. അപേക്ഷകളും നാമനിർദ്ദേശങ്ങളും ഡിസം. 21ന് മുമ്പായി സെക്രട്ടറി, ഗുരുഗോപിനാഥ് നടന ഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം-695013 എന്ന അഡ്രസിലോ secretaryggng@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |